പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മോദിയുമായി ഫോൺ സംഭാഷണം നടത്തി ട്രംപ്

ഹോർമുസ് കടലിടുക്ക് തുറന്നുകിട്ടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയിൽ ഇരുവരും ഊന്നൽ നൽകി
ഡൊണാൾഡ് ട്രംപ്, നരേന്ദ്ര മോദി
ഡൊണാൾഡ് ട്രംപ്, നരേന്ദ്ര മോദി
Published on
Updated on

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകിട്ടേണ്ടതിൻ്റെ പ്രധാന്യത്തെക്കുറിച്ച് ചർച്ചയിൽ ഇരുവരും ഊന്നൽ നൽകി. ഇന്ത്യയിലെ യു.എസ് അംബാസിഡറും ദക്ഷിണ മധ്യേഷ്യയിലെ പ്രത്യേക പ്രതിനിധിയുമായ സെർജിയോ ഗോർ ആണ് ഇരു നേതാക്കൻമാരും തമ്മിലുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് എക്സിൽ കുറിച്ചത്.

ട്രംപിൽ നിന്ന് ഫോൺ കോൾ വന്നതായും പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് ഇരുവരും തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറിയതായും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ഒരുമിച്ച് നിൽക്കാൻ ഇരുവരും സമ്മതിച്ചതായി മോദിയും എക്സിൽ കുറിച്ചു

ഡൊണാൾഡ് ട്രംപ്, നരേന്ദ്ര മോദി
ലാറിജാനിക്ക് പകരക്കാരനെത്തി; മൊഹമ്മദ് ബാഹേർ സൊൽഗാദർ ഇറാൻ ദേശീയ സുരക്ഷാ സെക്രട്ടറി

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടക്കുകയും ഇന്ധന പ്രതിസന്ധി തുടരുകയും ചെയ്യുന്നതിനിടെയാണ് ട്രംപിൻ്റെയും മോദിയുടെയും സംഭാഷണം. ലോകത്തെ മൊത്തം എണ്ണ കപ്പലുകളുടെ ഒരു വലിയ ഭാഗം കടന്നു പോകുന്ന നിർണായക കടലിടുക്കാണ് ഹോർമുസ്.

ഡൊണാൾഡ് ട്രംപ്, നരേന്ദ്ര മോദി
ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച
News Malayalam 24x7
newsmalayalam.com