ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് മാപ്പ് നൽകിയ സാഹചര്യത്തിലാണ് കോടതിയുടെ പരാർമശം. ബാർ കൗൺസിൽ നൽകിയ ഹർജി ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നു ബി.ആര്‍. ഗവായ്ക്ക് നേരെ കോടതി മുറിക്കുള്ളില്‍ അതിക്രമ ശ്രമമുണ്ടായത്. മുദ്രാവാക്യവുമായി എത്തിയാണ് അഭിഭാഷകൻ രാകേഷ് കിഷോർ ഡയസിന് നേരെയെത്തി ചീഫ് ജസ്റ്റിനെതിരെ അതിക്രമം നടത്തിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. സനാതന ധര്‍മക്കെതിരായ അനാദരവ് ഇന്ത്യ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇയാള്‍ ഡയസിനടുത്തേക്ക് നീങ്ങിയത്. അതിക്രമ ശ്രമം നടത്തുമ്പോള്‍ ഇയാള്‍ അഭിഭാഷക വേഷമായിരുന്നു ധരിച്ചിരുന്നത്.