ജസ്റ്റിസ് സൂര്യകാന്ത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ്

2019 ലാണ് സുപ്രീം കോടതിയിൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. 2027 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി.
ജസ്റ്റിസ് സൂര്യകാന്ത്
ജസ്റ്റിസ് സൂര്യകാന്ത്Source: Social Media
Published on

ഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായാണ് ജ. സൂര്യകാന്തിനെ ശുപാർശ ചെയ്തത്. ഗവായ് ഈ വർഷം നവംബർ 23 ന് വിരമിക്കും. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി.

ജസ്റ്റിസ് സൂര്യകാന്ത്
കലിതുള്ളി 'മൊൻ ത'; നാളെ തീരം തൊടും, ജാഗ്രതയോടെ ആന്ധ്രാപ്രദേശും ഒഡിഷയും തമിഴ്നാടും

2000 ജൂലെ 7 ന് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി. 2004 ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. പിന്നീട് രണ്ടു തവണ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഗവേണിംഗ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2018 ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു.

ജസ്റ്റിസ് സൂര്യകാന്ത്
കെജിഎഫ് ഒക്കെ പിന്നിലാകും; ബിഹാറില്‍ മറഞ്ഞിരിക്കുന്നത് 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ ശേഖരം

2019 ലാണ് സുപ്രീം കോടതിയിൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ഭരണഘടന, സേവനം, അഭ്യന്തര കാര്യങ്ങളിൽ വൈദഗ്ധ്യം നേടിയ ജസ്റ്റിസ് സൂര്യകാന്ത് നിരവദി സർവകലാശാലകൾ, ബോർഡുകൾ, കോർപറേഷനുകൾ, ബാങ്കുകൾ എന്നിവയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിൽ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ജസ്റ്റിസ് സൂര്യ കാന്തിന്റെ ജീവിതം ഏറെ പ്രചോദനം നൽകുന്നതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com