പ്രതീകാത്മക ചിത്രം Source: freepik
NATIONAL

കാറിൻ്റെ കണ്ണാടിയിൽ ബൈക്ക് തട്ടി; ബെംഗളൂരുവിൽ യുവാവിനെ ചെയ്സ് ചെയ്ത് കൊലപ്പെടുത്തി ദമ്പതികൾ

പ്രതികളായ മനോജ് കുമാർ, ഭാര്യ ആരതി ശർമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ബെംഗളൂരുവിലെ പുത്തനഹള്ളിയിൽ റോഡ് തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തി ദമ്പതികൾ. ദർശൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതികളായ മനോജ് കുമാർ, ഭാര്യ ആരതി ശർമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ദർശൻ തൻ്റെ സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പ്രതികളായ മനോജ് കുമാറും ആരതിയും സഞ്ചരിച്ചിരുന്ന കാറിൻ്റെ മിററിലിടിക്കുകയായിരുന്നു. തുടർന്ന് ദമ്പതികൾ രണ്ടു കിലോമീറ്ററോളം യുവാക്കളുടെ ബൈക്ക് പിന്തുടരുകയും ഇടിച്ചു വീഴ്ത്തുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ദർശനും വരുണും റോഡിൽ നിന്ന് തെറിച്ചുവീണു. ദർശനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടെങ്കിലും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദർശൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അപകടത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട ദമ്പതികൾ പിന്നീട് വീണ്ടും മുഖംമൂടി ധരിച്ചെത്തി കാറിൻ്റെ തകർന്ന ഭാഗങ്ങൾ എടുത്ത് വീണ്ടും രക്ഷപ്പെടുകയായിരുന്നു.

ദമ്പതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

SCROLL FOR NEXT