ട്രെയിനിൽ വച്ച് പേഴ്സ് നഷ്ടപ്പെട്ടു, വിൻഡോ ഗ്ലാസ് തല്ലിപ്പൊളിച്ച് യുവതി; ബോധമില്ലേയെന്ന് സോഷ്യൽ മീഡിയ!

കയ്യിലിരുന്ന ഒരു ട്രേ ഉപയോഗിച്ചാണ് യുവതി താൻ ഇരുന്ന എസി കോച്ചിലെ വിൻഡോ അടിച്ച് തകർക്കാൻ ശ്രമിച്ചത്
യുവതി വിൻഡോ തല്ലിപ്പൊളിക്കുന്നതിൻ്റെ ദൃശ്യം
യുവതി വിൻഡോ തല്ലിപ്പൊളിക്കുന്നതിൻ്റെ ദൃശ്യംSource: X/ ShoneeKapoor
Published on

ട്രെയിനിൽ വച്ച് പേഴ്സ് നഷ്ടപ്പെട്ട യുവതി നടത്തിയ വികാരപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചയാകുന്നത്. ട്രെയിനിൽ വച്ച് പേഴ്സ് കാണാതായതോടെ ട്രെയിനിൻ്റെ ഗ്ലാസ് വിൻഡോ അടിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു യുവതി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പലതരത്തിലുള്ള കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇൻഡോറിൽ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് യുവതിയുടെ പേഴ്സ് മോഷണം പോയത്. പേഴ്സ് നഷ്ടമായതോടെ യുവതി അസ്വസ്ഥയാകുകയും എസി കോച്ചിലെ ഗ്ലാസ് വിൻഡോ അടിച്ച് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. റെയിൽവേ ജീവനക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉടനടി പ്രതികരണമുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ പ്രതികരണം. കയ്യിലിരുന്ന ഒരു ട്രേ ഉപയോഗിച്ചാണ് യുവതി താൻ ഇരുന്ന എസി കോച്ചിലെ വിൻഡോ അടിച്ച് തകർക്കാൻ ശ്രമിച്ചത്. അത് തകരുന്നത് വരെ തുടർച്ചയായി യുവതി വിൻഡോയിൽ ആഞ്ഞടിച്ചു.

യുവതി വിൻഡോ തല്ലിപ്പൊളിക്കുന്നതിൻ്റെ ദൃശ്യം
നാണയതുട്ടുകൾ സ്വരുക്കൂട്ടി വച്ചു; ഒടുവിൽ ഒരു രൂപ കടമെടുക്കാതെ മകൾക്കായി പുത്തൻ സ്കൂട്ടർ! ഇൻ്റർനെറ്റ് ലോകത്തെ കീഴ്‌പ്പെടുത്തി ഒരച്ഛൻ്റെ സ്നേഹം

യുവതിയുടെ സഹയാത്രികനാണ് വീഡിയോ പകർത്തിയതും റെഡിറ്റിൽ പങ്കുവച്ചതും. ഇത് ചെയ്യുന്നതിൽ യാതൊരു ലജ്ജയുമില്ല എന്ന് കുറിച്ചാണ് അയാൾ വീഡിയോ പങ്കുവച്ചത്. വൈറലായ വീഡിയോയിൽ ഒരു കുഞ്ഞ് അവരോടൊപ്പം ഇരിക്കുന്നതും കാണാം.

സമ്മിശ്ര പ്രതികരണമാണ് വീഡിയോക്ക് ചുവടെ നിറയുന്നത്. പൊതുമുതൽ തകർക്കുന്നത് സാഹചര്യം കൈകാര്യം ചെയ്യാനുള്ള ശരിയായ മാർഗമല്ലെന്ന് പറഞ്ഞുകൊണ്ട് നിരവധി പേർ സ്ത്രീയുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. ചിലർ അവർക്കടുത്തിരുന്ന കുഞ്ഞിനെ കുറിച്ചാണ് ആശങ്ക പ്രകടിപ്പിച്ചത്. എന്താണ് അവരെ ആരും തടയാത്തതെന്നും അടുത്ത് ഇരിക്കുന്ന കുഞ്ഞിനെ ആരും കാണുന്നില്ലേയെന്നും തരത്തിലുള്ള കമൻ്റുകളും നിറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com