NATIONAL

"രാജി ബോധപൂർവം, കാരണങ്ങൾ പറയാൻ ശരിയായ സമയം വരും"; രാജിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് സി.വി. ആനന്ദ ബോസ്

ശരിയായ സമയത്തെടുത്ത ശരിയായ തീരുമാനമാണ് തന്റെ രാജിയെന്നും മുന്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും സി.വി. ആനന്ദ ബോസിന്റെ പെട്ടെന്നുള്ള രാജിയെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തതാണ് എന്നതു മുതല്‍ പല ആശങ്കകളും ഉയര്‍ന്നിരുന്നു. തന്റെ രാജി ബോധപൂര്‍വമുള്ള ഒരു തീരുമാനമായിരുന്നുവെന്നും അത് 'കോണ്‍ഫിഡന്‍ഷ്യല്‍' ആണെന്നുമാണ് ആനന്ദ ബോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

"രാജിവയ്ക്കുവാനുണ്ടായ കാരണങ്ങള്‍ പറയാനുള്ള ശരിയായ സമയം വരുന്നതു വരെ അത് തികച്ചും രഹസ്യമായി തന്നെ തുടരും," കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് ആനന്ദ ബോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശരിയായ സമയത്തെടുത്ത ശരിയായ തീരുമാനമാണ് തന്റെ രാജിയെന്നും മുന്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. രാജിക്ക് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ ആനന്ദ ബോസ് തിരിച്ച് കൊല്‍ക്കത്തയിലേക്ക് എത്തിയ വേളയിലായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്തെത്തിയിരുന്നു. ആനന്ദ ബോസിന്റെ രാജി വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയെന്നും എന്താണ് രാജിക്ക് കാരണമെന്ന് അറിയില്ലെന്നുമായിരുന്നു മമത ബാനര്‍ജി പറഞ്ഞത്.

SCROLL FOR NEXT