വ്യവസായ സഹകരണം ശക്തിപ്പെടുത്താൻ ചെക്ക് റിപ്പബ്ലിക് പ്രതിനിധി സംഘം ബിഇഎംഎൽ സന്ദർശിച്ചു 
NATIONAL

വ്യവസായ സഹകരണം ശക്തിപ്പെടുത്താൻ ചെക്ക് റിപ്പബ്ലിക് പ്രതിനിധി സംഘം ബിഇഎംഎൽ സന്ദർശിച്ചു

ചെക്ക് റിപ്പബ്ലിക് പ്രതിനിധി സംഘത്തെ ശന്തനു റോയ് സ്വീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ചെക്ക് റിപ്പബ്ലിക്കിൻ്റെ ഉപപ്രധാനമന്ത്രിയും വ്യവസായ-വ്യാപാര മന്ത്രിയുമായ കരേൽ ഹാവ്‌ലിച്ചെക്കിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ബിഇഎംഎൽ ലിമിറ്റഡിൻ്റെ ആസ്ഥാനത്ത് സന്ദർശനം നടത്തി. ബിഇഎംഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ശന്തനു റോയ് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

പ്രതിരോധം, എയ്‌റോസ്‌പേസ്, നൂതന എൻജിനീയറിങ് മേഖലകളിൽ ബിഇഎംഎൽ കൈവരിച്ച നേട്ടങ്ങളും തദേശീയ സാങ്കേതികവിദ്യാ വികസനവും ശന്തനു റോയ് വിശദീകരിച്ചു. ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള വ്യവസായ പങ്കാളിത്തം, സാങ്കേതിക സഹകരണം, നൂതന ഉൽപ്പാദനം, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടന്നു.

ഇരു രാജ്യങ്ങളുടെയും വ്യവസായ-സാങ്കേതിക ശേഷികൾ പ്രയോജനപ്പെടുത്തി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കുന്നതിനും സന്ദർശനം സഹായകമാകും.

SCROLL FOR NEXT