സുപ്രീംകോടതി 
NATIONAL

ഡൽഹിയിലെ വായുമലിനീകരണം: അഭിഭാഷകർക്ക് വീട്ടിലിരുന്ന് വാദിക്കാം, ജഡ്ജിമാർക്ക് കഴിയില്ലെന്ന് സുപ്രീംകോടതി

മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശം

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. അഭിഭാഷകർക്ക് വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെ കേസുകളിൽ ഹാജരാകാൻ കഴിയുമെങ്കിലും ജഡ്ജിമാർക്ക് അതിന് കഴിയില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു. കേസുകൾ നേരിട്ട് കേൾക്കേണ്ടതിനാൽ ജഡ്ജിമാർക്ക് കോടതിയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശം. ദീപാവലിക്ക് ശേഷമുള്ള നവംബർ 17-ന് കേസ് പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദീപാവലിക്ക് ശേഷം മലിനീകരണം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.

ദീപാവലിക്ക് മുമ്പും ശേഷവും മലിനീകരണം ഉണ്ടാകുമെന്ന് ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടിയപ്പോൾ, അഭിഭാഷകർക്ക് വീട്ടിലിരുന്ന് ഹാജരാകാനുള്ള സൗകര്യമുണ്ടെന്നും ജഡ്ജിമാർക്ക് അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് പ്രതികരിച്ചു.

ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണവും പടക്കങ്ങളുടെ ഉപയോഗവും സംബന്ധിച്ച വിഷയങ്ങളിൽ സുപ്രീംകോടതി നിരീക്ഷണം തുടരുകയാണ്.

SCROLL FOR NEXT