ഫോം സിക്സ് അടക്കമുള്ള ഫോമുകളിൽ മാറ്റം വരുത്തുന്നത് ചട്ടലംഘനം; നിരീക്ഷണവുമായി സുപ്രീംകോടതി

വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
സുപ്രീം കോടതി
സുപ്രീം കോടതി
Published on: 
Updated on: 

ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തർക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി. നിലവിലുള്ള വോട്ടർമാരോട് പുതിയതായി വോട്ട് ചേർക്കുന്നവർക്കുള്ള 'ഫോം 6' പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡൽഹിയുടെ കരട് വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി ആളുകളെ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ. ഏകദേശം 43 ലക്ഷത്തോളം വോട്ടർമാരുടെ പേരുകളാണ് പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. വിലാസങ്ങളിൽ ഇല്ലാത്തവർ, താമസം മാറിപ്പോയവർ എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇത്രയധികം പേരുകൾ ഒഴിവാക്കിയത്.

സുപ്രീം കോടതി
എസ്‌സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറം അടുത്ത മാസം; പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ

നേരത്തെ തന്നെ വോട്ടർ പട്ടികയിലുള്ളവർ കേവലം വിലാസം മാറുന്നതിനായി 'ഫോം 8' ആണ് നൽകേണ്ടത്. അല്ലാതെ തങ്ങൾ ഇതുവരെ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന തെറ്റായ സത്യപ്രസ്താവന അടങ്ങിയ ഫോം 6 നൽകാൻ അവരെ നിർബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കി.

ജീവനക്കാരും ദിവസവേതനക്കാരുമായ സാധാരണക്കാർ തൊഴിൽ ആവശ്യങ്ങൾക്കായി ഒന്നോ രണ്ടോ മാസം മാറിനിൽക്കുന്നത് സ്ഥിരമായ താമസം മാറിലായി കണക്കാക്കരുത്. അവരെ വോട്ടർ പട്ടികയിൽ നിലനിർത്താൻ കമ്മീഷൻ മുൻകൈ എടുക്കണം.അപേക്ഷകൾ സമർപ്പിക്കാൻ വൈകി എന്ന ഒറ്റ കാരണം കൊണ്ട് ആരുടെയും അടിസ്ഥാന വോട്ടവകാശം റദ്ദാക്കാൻ കമ്മീഷന് അധികാരമില്ല. വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് വ്യക്തമായ കാരണങ്ങൾ സഹിതം ലളിതമായ ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതി
യു.പി എംഎല്‍സി തെരഞ്ഞെടുപ്പ്; ഇക്കുറിയും വാരണാസിയും ആഗ്രയും പിടിക്കാനായില്ല; ബിജെപിക്ക് തിരിച്ചടി

ഡൽഹിയിൽ നിലവിൽ തിരഞ്ഞെടുപ്പുകൾ ഉടൻ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അവസാന തീയതികളിൽ കടുത്ത നിർബന്ധം പിടിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സമയപരിധി കഴിഞ്ഞും അപേക്ഷകൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഒക്ടോബർ 30-നുള്ള അവസാന തീയതി ആവശ്യാനുസരണം നീട്ടി നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.