NATIONAL

ഡൽഹി സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് എൻഐഎ; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

സ്ഫോടക വസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാനാണ് സാധ്യതയെന്നാണ് എൻഐഎ അറിയിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് എൻഐഎ. സ്‌ഫോടനമുണ്ടാക്കിയ കാർ പതുക്കെ മുന്നോട് പോകുമ്പാഴാണ് പൊട്ടിത്തറിയുണ്ടായത്. സ്ഫോടക വസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാനാണ് സാധ്യത. ബോംബ് സ്ഫോടനത്തിൽ ഉണ്ടാകുമ്പോലെയുള്ള നാശം സംഭവിച്ചിട്ടില്ല. പരമാവധി നാശനഷ്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടതിൻ്റെ ലക്ഷണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എൻഐഎ അറിയിച്ചു.

ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയിട്ടില്ലെന്നും പൂര്‍ണതോതിലാകാത്ത ബോംബാണ് പൊട്ടിയതെന്നും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചീളുകളും ലോഹ ഭാഗങ്ങളും അടക്കം ഇല്ലാത്തത് ഇക്കാരണത്താല്‍ ആണെന്നും, സ്ഫോടനമുണ്ടാകുമ്പോഴും വാഹനം പതുക്കെയാണ് നീങ്ങിയതെന്നും എൻഐഎ കണ്ടെത്തി.

ഇന്നലെ വൈകിട്ട് 6.52 ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. മൃതദേഹങ്ങളും തകർന്ന കാറുകളും ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു സംഭവസ്ഥലമുണ്ടായിരുന്നത്.

തലസ്ഥാനത്ത് നിന്ന് വെറും 50 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത അതേ ദിവസമാണ് സ്ഫോടനം നടന്നത്. മൊഡ്യൂളിലെ രണ്ട് പ്രധാന അംഗങ്ങളായ ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.

SCROLL FOR NEXT