ഡൽഹി ഹൈക്കോടതി Source: www.delhihighcourt.nic.in/web/
NATIONAL

"ഭർത്താവിനെ ഒറ്റയ്ക്കാക്കി ഭാര്യ തുടർച്ചയായി വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നത് ക്രൂരത"; വിചിത്ര നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി

ഒരുമിച്ച് ജീവിക്കുന്നതും ദാമ്പത്യ കടമകൾ നിറവേറ്റുന്നതും വിവാഹത്തിൻ്റെ അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഭാര്യ-ഭർതൃ ബന്ധത്തിൽ വിചിത്ര നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഭാര്യ തുടർച്ചയായി വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നത് ക്രൂരതയാണെന്നും, ദാമ്പത്യബന്ധം തുടർച്ചയായി നിഷേധിക്കുന്നത് ക്രൂരതയുടെ തീവ്രമായ രൂപമാണ് എന്നും കോടതി നിരീക്ഷിച്ചു. ഒരുമിച്ച് ജീവിക്കുന്നതും ദാമ്പത്യ കടമകൾ നിറവേറ്റുന്നതും വിവാഹത്തിൻ്റെ അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് അനിൽ ക്ഷേത്രർപാൽ, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെതാണ് നിരീക്ഷണം.ഭാര്യയുടെ ക്രൂരത കണക്കിലെടുത്ത് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1) (ia) പ്രകാരം ഭർത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ് കോടതി ശരിവച്ചു.

ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭാര്യ സമർപ്പിച്ച മൂന്ന് എഫ്‌ഐആറുകളും അദ്ദേഹത്തിൻ്റെ വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് ശേഷമാണെന്നും കോടതി കൂട്ടിച്ചേർത്തു. വിവാഹമോചന നടപടികൾക്ക് ശേഷം സമർപ്പിക്കുന്ന പരാതികളുടെ സമയം, അവയുടെ വിശ്വാസ്യതയും സന്ദർഭവും വിലയിരുത്തുമ്പോൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.

"വൈവാഹിക ജീവിതത്തോടുള്ള നിരന്തരമായ അവഗണനയും, ഇരുവരും തമ്മിൽ ഭിന്നത വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികളും, ദാമ്പത്യ ബന്ധത്തിൻ്റെ അടിത്തറയെ തന്നെ ഇല്ലാതാക്കി" എന്നും കോടതി കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭർത്താവിൽ നിന്ന് മനഃപൂർവം അകറ്റുന്നത് ഗുരുതരമായ മാനസിക ക്രൂരതയാണെന്ന് അതിൽ പറയുന്നു.

മകനെ സമീപിക്കാനുള്ള ഭർത്താവിൻ്റെ ശ്രമം ഭാര്യ തുടർച്ചയായി തടസപ്പെടുത്തിയെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ദാമ്പത്യ പ്രശ്നങ്ങളിൽ കുട്ടിയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നത് രക്ഷിതാക്കളെ മാത്രമല്ല, കുട്ടിയുടെ വൈകാരികതയെ ദുർബലപ്പെടുത്തുകയും കുടുംബജീവിതത്തിൻ്റെ വേരുകളെത്തന്നെ തകർക്കുകയും ചെയ്യുന്നു എന്നും കോടതി പറഞ്ഞു.

SCROLL FOR NEXT