തിരംഗ മാർച്ചിന് കടുത്ത നിയന്ത്രണവുമായി ഡൽഹി പൊലീസ്  
NATIONAL

'കൊണാട്ട് പ്ലേസിലേക്ക് 11 പേർക്ക് മാത്രം അനുമതി'; തിരംഗ മാർച്ചിന് കടുത്ത നിയന്ത്രണവുമായി ഡൽഹി പൊലീസ്

ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നാളെ കോക്രോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന് മുന്നോടിയായി ഡൽഹി പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷയും മുൻനിർത്തി പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും പ്രദേശത്ത് നിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

ദേശീയ പതാകയേന്തിയും ദേശീയഗാനം ആലപിച്ചും പ്രതീകാത്മകമായി പ്രതിഷേധിക്കാൻ പതാകയേന്തിയ 11 പേരെ മാത്രമേ അനുവദിക്കൂ. ഇതിനായി അനുയോജ്യമായ ഒരു സ്ഥലം ഒരുക്കുമെന്നും പൊലീസ് അറിയിച്ചു. കൊണാട്ട് പ്ലേസിലും പരിസര പ്രദേശങ്ങളിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

നാളെയും മറ്റന്നാളും കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് പൂർണമായും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. സിജെപി കോ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ജന്തർ മന്ദിറിൽ പ്രതിഷേധിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചതിൽ പ്രതിഷേധിച്ചാണ് അഭിജീത് ദീപ്കെ 'ലെഹ്‌രാ ദോ തിരംഗ' മാർച്ചിന് ആഹ്വാനം ചെയ്തത്.

SCROLL FOR NEXT