ഗുരുഗ്രാം: 20 രൂപ നൽകാത്തതിനെത്തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. 56 കാരിയായ റജിയയാണ് കൊല്ലപ്പെട്ടത്. 20 രൂപ ചോദിച്ചിട്ട് കൊടുക്കാത്തതിനെത്തുടർന്ന് ലഹരിക്ക് അടിമയായ മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നുഹ് ജില്ലയിലെ ജയ്സിംഗ്‌പൂർ ഗ്രാമത്തിലായിരുന്നു സംഭവം.
അമ്മയെ കൊലപ്പെടുത്തിയ ശേഷം ജംഷദ് രാത്രി മുഴുവൻ അതേ വീട്ടിൽ തന്നെ ഉറങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ജംഷദ് അമ്മ റജിയയോട് 20 രൂപ ചോദിച്ചു, പക്ഷേ അവർ പണം നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിയെന്നും, അവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയെന്നും പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.