NATIONAL

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതിക തകരാര്‍, ഡല്‍ഹി വിമാനത്താവളത്തില്‍ നൂറിലധികം വിമാന സര്‍വീസുകള്‍ വൈകി

പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതിക തകരാര്‍ മൂലം നൂറോളം വിമാന സര്‍വീസുകള്‍ വൈകി. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

'എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലെ സാങ്കേതിക തകരാര്‍ മൂലം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി (ഐജിഐഎ) ല്‍ വിമാന സര്‍വീസുകള്‍ വൈകും. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്,' ഡല്‍ഹി എയര്‍പോര്‍ട്ട് അധകൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിനായി അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് ഡല്‍ഹി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി കാബിന്‍ ക്രൂവും ഓണ്‍ ഗ്രൗണ്ട് സ്റ്റാഫുകളും സാഹയിക്കുമെന്ന് എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് അറിയിച്ചു.

SCROLL FOR NEXT