ഡൽഹി: 2024-25 കാലയളവിൽ തെരഞ്ഞെടുപ്പ് ഫണ്ടായി സിപിഐഎമ്മിന് ലഭിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐഎമ്മിന് 16.95 കോടി സംഭാവന ലഭിച്ചെന്നാണ് കണക്ക്.
ബിജെപിക്ക് മൊത്തം 6088 കോടിരൂപയാണ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ചത്. കോൺഗ്രസിന് 522 കോടി. കഴിഞ്ഞ ഞവർഷത്തെകാൾ കോൺഗ്രസിന് സംഭാവന പകുതിയായി കുറഞ്ഞു. 2023-24ൽ കോൺഗ്രസിന് ലഭിച്ചത് 1129 കോടിരൂപയാണ്. കല്യാൺ ജ്വല്ലറി ഗ്രൂപ്പാണ് ഏറ്റവും കൂടുതൽ തുകയായ ഒരു കോടി രൂപ സംഭാവന ചെയ്തത്.
ജോൺ ബ്രിട്ടാസ് 12 ലക്ഷം പാർട്ടിക്ക് സംഭാവന നൽകിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിൽ പറയുന്നു. മുത്തൂറ്റ് 50 ലക്ഷം നൽകിയെന്നും കണക്കുകൾ പറയുന്നു. 20,000 മുകളിലുള്ള സംഭാവനകൾ 3 ഇരട്ടി ലഭിച്ചെന്നുമുള്ള രേഖകൾ ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി.