മുംബൈ: കോക്രോച്ച് ജനതാ പാർട്ടി സംഘടനാ സംവിധാനം വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽത്തി പബ്ലിക് ക്യാമ്പയിൻ തുടങ്ങാൻ തീരുമാനമായി. മുംബൈയിലെ ഛത്രപതി സാംബാജി നഗറിൽ ചേർന്ന കോർ കമ്മിറ്റിയിലാണ് തീരുമാനമെടുത്തത്.
സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽതി പബ്ലിക് ക്യാമ്പയിൻ തുടങ്ങും. വെബ്സൈറ്റ് രൂപീകരിച്ച് അംഗത്വം വിതരണം ചെയ്യും. അഭിജിത് ദിപ്കെ കൺവീനറായും സൗരവ് ദാസും അശുതോഷ് രംഗയും കോ കൺവീനറുമാണ്. രാജ്യത്തെ അഞ്ച് സോണുകളിൽ ഉപസമിതികൾ രൂപീകരിച്ചു.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണം ആണ് പ്രധാന ലക്ഷ്യം. തൊഴിലില്ലായ്മ അടക്കം യുവാക്കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുമെന്ന് ദീപ്കെ പറഞ്ഞു. രാജ്യത്ത് വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെടുകയും സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം ചെലവേറിയതായി മാറുകയും ചെയ്തിരിക്കുകയാണെന്ന് ദിപ്കെ ആരോപിച്ചു.