പ്രതീകാത്മക ചിത്രം Source: Screengrab
NATIONAL

ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ചു; ജാർഖണ്ഡിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി

തലസീമിയ രോഗം ബാധിച്ച ഏഴ് വയസുകാരനാണ് ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

ജാർഖണ്ഡ്: സിംഗ്ഭൂം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു.

തലസീമിയ ജനിതക രോഗം ബാധിച്ച ഏഴ് വയസുകാരനാണ് ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത്. രക്തബാങ്കിൽ നിന്ന് കുട്ടി 25 യൂണിറ്റ് രക്തം സ്വീകരിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഏഴ് വയസുകാരൻ ബ്ലഡ് ബാങ്കിൽ നിന്ന് 25 യൂണിറ്റോളം രക്തം സ്വീകരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

കുട്ടികൾക്ക് എങ്ങനെയാണ് എച്ച്ഐവി ബാധയുണ്ടായതെന്നതിൽ റാഞ്ചിയിൽ നിന്നുള്ള അഞ്ചംഗ പ്രത്യേക അന്വേഷണസംഘം അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ രക്തബാങ്കിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതായും അത് പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ഡയറക്ടർ ഡോ. ദിനേഷ് കുമാർ പറഞ്ഞു.

SCROLL FOR NEXT