പ്രതീകാത്മക ചിത്രം 
NATIONAL

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബുർഖ ധരിക്കാൻ നിർബന്ധിച്ചെന്ന് ആരോപണം; യുപിയിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ കേസ്

യുപിയിലെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Author : പ്രണീത എന്‍.ഇ

ഉത്തർപ്രദേശ്: മൊറാദാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബുർഖ ധരിക്കാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് ന്യൂനപക്ഷ സമുദായത്തിലെ അഞ്ച് വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. യുപിയിലെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുട്ടിയെ ബുർഖ ധരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് കേസ്. പെൺകുട്ടിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ട്യൂഷൻ സെൻ്ററിലെ സഹപാഠികളായ അഞ്ച് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ ബുർഖ ധരിപ്പിച്ചത്.പെൺകുട്ടികൾ സഹോദരിയെ ബുർഖ ധരിക്കാൻ നിർബന്ധിച്ചുവെന്നാണ് സഹോദരൻ്റെ ആരോപണം. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

SCROLL FOR NEXT