പ്രതീകാത്മക ചിത്രം Source: Meta AI
NATIONAL

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു

അക്രമികളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു. ചുരാചന്ദ്പൂർ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ്സുള്ള ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്. അക്രമികളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മോങ്‌ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവം ഉണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലുപേരെയാണ് അജ്ഞാതര്‍ വെടിവച്ചുകൊന്നത്. വാഹനം തടഞ്ഞുനിര്‍ത്തി പോയിന്‍റ് ബ്ലാങ്കിലാണ് നാലുപേരെ വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്ത് നിന്ന് 12 ലധികം ഷെല്ലുകൾ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. ചുരാചന്ദ്പൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെ സംസ്ഥാന ഹൈവേയിലാണ് വെടിവയ്പ്പുണ്ടായത്. കുക്കി ഭൂരിപക്ഷമേഖലയാണ് ചുരാചന്ദ്പൂര്‍. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ചില കുക്കി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

SCROLL FOR NEXT