കൊല്ലപ്പെട്ട രാധിക യാദവ് Source: X/ @TimesAlgebraIND
NATIONAL

"ഷോർട്ട്സ് ധരിച്ചതിനും, ആൺകുട്ടികളോട് സംസാരിച്ചതിനും മാതാപിതാക്കൾ അപമാനിച്ചു"; രാധിക യാദവിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തൽ

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്നതിന്റെ പേരിൽ ഒരു സ്ത്രീയും മരിക്കരുതെന്നും ഹിമാൻഷിക പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പിതാവ് വെടിവെച്ചു കൊന്ന മുൻ ദേശീയ ടെന്നീസ് താരം രാധിക യാദവിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. ഷോർട്ട്സ് ധരിച്ച് ആൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ മാതാപിതാക്കൾ രാധികയെ അപമാനിച്ചുവെന്ന് സുഹൃത്ത് ഹിമാൻഷിക സിംഗ് രാജ്പുത് പറഞ്ഞു. ഇൻസ്റ്റ​ഗ്രാം ലൈവിലായിരുന്നു സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ.

ടെന്നീസ് കരിയറിൽ അവൾ വളരെയധികം പ്രയത്നിച്ചു. എന്നാൽ അവൾക്ക് സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. ഷോർട്ട്സ് ധരിച്ചതിനും, ആൺകുട്ടികളോട് സംസാരിച്ചതിനും, സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിച്ചതിനും മാതാപിതാക്കൾ രാധികയെ അപമാനിച്ചു. പ്രണയത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, മറിച്ച് ദുർബലമായ പുരുഷ അഹങ്കാരത്തിലാണ് രാധിക കൊല്ലപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്നതിന്റെ പേരിൽ ഒരു സ്ത്രീയും മരിക്കരുതെന്നും ഹിമാൻഷിക പറഞ്ഞു.

"2013 മുതൽ രാധികയ്‌‌‌ക്കൊപ്പം ഒരുമിച്ച് കളിക്കാൻ തുടങ്ങിയതാണ്. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. കുടുംബത്തിന് പുറത്തുള്ള ആരോടും അവൾ സംസാരിക്കുന്നത് കണ്ടിട്ടില്ല. വീട്ടിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം അവൾ വളരെ ഒതുങ്ങിയാണ് ജീവിച്ചത്. ഫോണിൽ ആരോടാണ് സംസാരിക്കുന്നതെന്ന് പോലും പറയണം. ടെന്നീസ് അക്കാദമിയിൽ നിന്നും വീട്ടിലേക്ക് 50 മീറ്റർ മാത്രം അകലം മാത്രമേ ഉള്ളു. എങ്കിൽ പോലും വീട്ടിൽ വൈകിയെത്താൻ കഴിയില്ലായിരുന്നു. അവൾ സ്വതന്ത്രയായിരിക്കുന്നത് വീട്ടുകാർക്ക് ഇഷ്ടമല്ല. വീട്ടുകാരുടെ കടുത്ത നിയന്ത്രണതിലായിരുന്നു രാധിക", ഹിമാൻഷിക സിംഗ്.

വ്യാഴാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം പുറത്ത് അറിയുന്നത്. അടുക്കളയിൽ നിന്നാണ് മുൻ ദേശിയ താരം രാധിക യാദവ് അച്ഛൻ ദീപക് യാദവിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. തുടർന്ന് അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകളെ കൊന്ന തന്നെ തൂക്കിലേറ്റണമെന്ന പറഞ്ഞാതായി ദീപക് യാദവിന്റെ സുഹൃത്ത് പറഞ്ഞു. പ്രതിക്ക് തന്റെ മകളെക്കുറിച്ച് അഭിമാനമുണ്ടെന്നും എന്നാൽ ആളുകളുടെ ചില അഭിപ്രായങ്ങള്ളിൽ മനം നൊന്താണ് മകളെ കൊന്നതെന്നും ദീപകിന്റെ സുഹൃത് പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

രാധിക യാദവും അവരുടെ പരിശീലകനായ അജയ് യാദവും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നു. ഇതിൽ രാധിക യാദവ് വീട് വിട്ടു ഇറങ്ങുന്നതിനെക്കുറിച്ചും വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത് രാധികയും അച്ഛനും തമ്മിൽ തർക്കങ്ങൾക്ക് ഇടയാക്കിയെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇത് അന്വേഷണ പരിധിയിൽ കൊണ്ട് വരില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ അച്ഛൻ നൽകിയ മൊഴിയിൽ അവ്യക്തത ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഹരിയാന ഗുരുഗ്രാം പൊലീസാണ് രാധിക യാദവിന്റെ കൊലപാതകം അന്വേഷിക്കുന്നത്. ദുരഭിമാനബോധത്താൽ കഴിഞ്ഞ 15 ദിവസമായി ദീപക് യാദവ് ഡിപ്രഷനിലായിരുന്നു എന്ന സൂചന ഗുരുഗ്രാം പൊലീസിന് ലഭിച്ചിട്ടുണ്ട്. മകൾ കൊല്ലപ്പെട്ട സമയത്ത് അതേ ഫ്ലോറിലുണ്ടായിരുന്ന അമ്മ മഞ്ജു കാണിച്ച നിസംഗതയും പൊലീസ് അന്വേഷിച്ച് വരികയാണ്.

SCROLL FOR NEXT