NATIONAL

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍

2024 ജൂണ്‍ 9നാണ് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍. രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയായതോടെയാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു.

ജോര്‍ജ് കുര്യന്‍ സംഘടനാ ചുമതലകളിലേക്ക് മടങ്ങിയേക്കും. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. 2024 ജൂണ്‍ 9നാണ് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്.

SCROLL FOR NEXT