

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കിയെന്ന് വിമതര്‍. പുതിയ അധ്യക്ഷനായി അരൂപ് റോയിയെ തെരഞ്ഞെടുത്തുവെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ഋതബ്രത ബാനര്‍ജി അറിയിച്ചു.
തങ്ങളാണ് യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ്. മമതയ്ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതം. മമത ബാനര്‍ജിക്ക് മുഖ്യ ഉപദേശക സ്ഥാനം നല്‍കാമെന്നുമാണ് വിമത പക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നത്. സമാന്തരമായി സംഘടനാ സംവിധാനം പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അഭിഷേക് ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്തതായും ഋതബ്രത ബാനര്‍ജി അറിയിച്ചിരുന്നു.
ബംഗാളിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ വിമത പക്ഷത്തേക്ക് തിരിയുകയും തങ്ങളാണ് യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് വാദിക്കുകയും വലിയ ഭൂരിപക്ഷം എംഎല്‍എമാരും വിമത പക്ഷത്തേക്ക് തിരിയുകയും ചെയ്തിരുന്നു.