ഡൽഹി: ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. കോര്‍ണിയയും ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്തത്. നിഷ്ക്രിയ ദയാവധത്തിലൂടെ ഇന്നലെയാണ് ഹരീഷ് റാണ അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർത്തിയായി.
കെട്ടിടത്തിൽ നിന്ന് വീണ് 13 വർഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിൻ്റെ ദയാവധത്തിനായി മാതാപിതാക്കൾ ആണ് കോടതിയെ സമീപിച്ചത്. ചികിത്സകളോട് ഹരീഷ് റാണ പ്രതികരിക്കുന്നില്ല എന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദയാ വധത്തിന് അനുമതി നൽകിയത്.