Source: X
NATIONAL

കശ്മീർ ശ്രീനഗർ - ഉറി ദേശീയ പാതയിൽ കനത്ത മണ്ണിടിച്ചിൽ

അപകടത്തിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു...

Author : അഹല്യ മണി

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ മണ്ണിടിച്ചിൽ. യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്. ബാരാമുള്ള-ശ്രീനഗർ ദേശീയപാതയിലെ ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായതെന്ന് കശ്മീർ ന്യൂസ് സർവീസ് (കെഎൻഎസ്) റിപ്പോർട്ട് ചെയ്തു.

മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഏറെ നേരമായി ഗതാഗതം തടസപ്പെട്ടു.

വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുൽമാർഗിലും സോനാമാർഗിലും വ്യാഴാഴ്ച മഞ്ഞുവീഴ്ചയുണ്ടായതായി അധികൃതർ അറിയിച്ചു. ഗുൽമാർഗിൽ രണ്ടോ മൂന്നോ ഇഞ്ച് മഞ്ഞുവീഴ്ച രേഖപ്പെടുത്തിയപ്പോൾ, സോനാമാർഗിൽ അഞ്ച് മുതൽ ആറ് ഇഞ്ച് വരെ കനത്ത മഞ്ഞുവീഴ്ച രേഖപ്പെടുത്തി.

SCROLL FOR NEXT