NATIONAL

"മകളെ പീഡിപ്പിച്ചെന്ന് മുൻ ജീവനക്കാരൻ"; എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്സോ പരാതി

സ്ഥാപനത്തിലെ തർക്കമാണ് വ്യാജ പരാതി നൽകാൻ കാരണമെന്ന് എച്ച്ആർഡിഎസ്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്സോ പരാതി. മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ മുൻ ജീവനക്കാരനാണ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ അജി കൃഷ്ണനെ ഡൽഹി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൂടുതൽ അന്വേഷണത്തിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് പൊലീസ് അറിയിച്ചു. എഫ്ഐആറിൽ ഇതുവരെ ആരുടെയും പേര് ചേർത്തിട്ടില്ല. പരാതി വ്യാജമാണെന്നും സ്ഥാപനത്തിലെ തർക്കമാണ് ഇത്തരമൊരു പരാതി നൽകാൻ കാരണമെന്നുമാണ് എച്ച്ആർഡിഎസിൻ്റെ വാദം.

SCROLL FOR NEXT