ശ്രീനന്ദയ്ക്ക് താഴ്ചയിലേക്ക് വീണ് അപകടം സംഭവിച്ചതാകാമെന്ന് കുടുംബം

ആരെങ്കിലും അപായപ്പെടുത്തിയതാകാം എന്ന് കഴിഞ്ഞ ദിവസം കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു
ശ്രീനന്ദയ്ക്ക് താഴ്ചയിലേക്ക് വീണ് അപകടം സംഭവിച്ചതാകാമെന്ന് കുടുംബം
Published on: 
Updated on: 

പാലക്കാട്: ശ്രീനന്ദയ്ക്ക് താഴ്ചയിലേക്ക് വീണ് അപകടം സംഭവിച്ചതാകാം എന്ന് വലിയച്ഛൻ കെ.ജി. ശശികുമാർ. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് കൈവരിക്ക് സമീപം ശ്രീനന്ദ പോയപ്പോൾ മാറാൻ പറഞ്ഞിരുന്നുവെന്നും വീണ്ടും ഈ ഭാഗത്തേക്ക് പോയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നും ശശികുമാർ പ്രതികരിച്ചു.

ശ്രീനന്ദയുടെ മരണത്തിൽ കഴിഞ്ഞ ദിവസം ശശികുമാർ സംശയം പ്രകടിപ്പിച്ചിരുന്നു. അപായപ്പെടുത്തിയ ശേഷം ആരെങ്കിലും മൃതദേഹം കൊണ്ടുപോയി ഉപേക്ഷിച്ചതാകാം എന്നും കാൽവഴുതി വീണ് അപകടമുണ്ടായതല്ലെന്നും ആയിരുന്നു ആരോപണം.

ശ്രീനന്ദയ്ക്ക് താഴ്ചയിലേക്ക് വീണ് അപകടം സംഭവിച്ചതാകാമെന്ന് കുടുംബം
റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ചെന്ന് ആരോപണം; പണിമുടക്കി തൊഴിലാളികൾ

തലയുടെ വലത് ഭാഗത്തേറ്റ പരിക്കാണ് മരണകാരമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ പലയിടങ്ങളിൽ അസ്ഥി പൊട്ടിയിട്ടുണ്ടന്നും പരിക്കുകൾ വീഴ്ചമൂലമുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്ന് കാണാതായത്. വ്യാപക തെരച്ചിലിനൊടുവിൽ 1500 അടി താഴ്ചയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ശ്രീനന്ദയ്ക്ക് താഴ്ചയിലേക്ക് വീണ് അപകടം സംഭവിച്ചതാകാമെന്ന് കുടുംബം
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം
News Malayalam 24x7
newsmalayalam.com