ഡല്‍ഹി : മണ്ഡല പുനര്‍നിര്‍ണയ ബില്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത ഇന്ത്യാ മുന്നണി യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടക്കുന്നു. മുന്നണിയോടൊപ്പമുള്ള സിപിഐഎം, സിപിഐ, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.
എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം ഇന്ന് ഝാര്‍ഖണ്ഡില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സംഘം ഇന്ത്യ മുന്നണി യോഗത്തില്‍ ഓണ്‍ലൈനായാണ് പങ്കെടുത്തത്.
അതേസമയം, NCP SP യുടെ നിലപാടില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. നിര്‍ണായക സമയത്ത് NCP SP എടുത്ത നിലപാട് തെറ്റായിപ്പോയി എന്നും കോണ്‍ഗ്രസ് വിലയിരുത്തി.
സഖ്യത്തിന് ഒപ്പമുള്ള പാര്‍ട്ടി ഈ വിഷയത്തില്‍ എടുത്ത നിലപാട് തെറ്റായ സന്ദേശം നല്കുമുമെന്നും മുന്നണിയിലെ ഐക്യമില്ലായ്മ പ്രതിഫലിപ്പിക്കുമെന്നുമാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.
പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്തും ഭിന്നിച്ചുനില്ക്കുന്ന NCP SP യുമായി ഇനി അനുനയ ചര്‍ച്ചയും ഉണ്ടായേക്കില്ല.
ഡിഎംകെയുടെ നിലപാടിനെതിരെയും യോഗത്തില്‍ വലിയ വിമര്‍ശനമുയര്‍ന്നു. ഈ നിലപാടിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും സ്റ്റാലിന് സവര്‍ക്കര്‍ 2.0 ആണെന്നുമാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.
നിര്‍ണായക ദിവസമായ നാളെ മുഴുവന്‍ എംപിമാരോടും പാര്‍ലമെന്റില്‍ ഹാജരാകാനും യോഗം നിര്‍ദേശിച്ചു.