കോവിഡ് 19 WHO
NATIONAL

രാജ്യത്ത് 2710 കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ

1,147 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് ഇതുവരെ 2710 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

കേരളത്തിൽ 1,147, മഹാരാഷ്ട്രയിൽ 424, ഡൽഹിയിൽ 294, ഗുജറാത്തിൽ 223 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം കേരളത്തിൽ 1,147, മഹാരാഷ്ട്രയിൽ 424, ഡൽഹിയിൽ 294, ഗുജറാത്തിൽ 223 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഇതുവരെ 148 കേസുകളും, പശ്ചിമ ബംഗാളിൽ 116 ഉം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേസുകൾ ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും, നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് രാജ്യത്ത് രണ്ട് കോവിഡ് വകഭേദങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക്സ് കൺസോർഷ്യമാണ് (INSACOG) ഈ വിവരം പുറത്തുവിട്ടത്.

NB.1.8.1, LF.7 എന്നീ രണ്ട് വകഭേദങ്ങളാണ് പുതിയ കോവിഡ് വ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ 2025 മെയ് മാസത്തെ വിലയിരുത്തൽ പ്രകാരം ഈ രണ്ടു കോവിഡ് വകഭേദങ്ങളും അപകടകാരികൾ അല്ലെന്ന സൂചനയും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

NB.1.8.1 വൈറസ് അപകടഭീതി കുറഞ്ഞവയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഡീഷണൽ പബ്ലിക് ഹെൽത്ത് വിഭാഗം വിശദീകരിക്കുന്നത്. നിലവിലുള്ള കോവിഡ് വാക്സിനുകൾ കൊണ്ട് തീർത്തും പ്രതിരോധിക്കാവുന്ന വാക്സിൻ ആണിതെന്നും WHO അറിയിച്ചു.

SCROLL FOR NEXT