NATIONAL

ഇറാൻ പ്രക്ഷോഭം: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടുവരുമെന്നും, ഇതിനായി ഒരുക്കങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു

അടിയന്തര സാഹചര്യത്തില്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇ-മെയിലിലോ cons.tehran@mea.gov.in ബന്ധപ്പെടാവുന്നതാണ് എന്ന് അധികൃതർ അറിയിച്ചു. കൂടാതെ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നൽകുന്ന നിർദേശങ്ങള്‍ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. റസിഡൻ്റ് വിസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിലെ മലയാളികൾക്കായി നോര്‍ക്ക റൂട്ട്സും ഹെല്‍പ്പ്ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മലയാളികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശപ്രകാരം നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തിക്കും.

സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളില്‍ 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാവുന്നതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിർദേശം നല്‍കിയിരുന്നു.

SCROLL FOR NEXT