Representative Image Image: ANI
NATIONAL

215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസ; നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ

600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് വർധനവിലൂടെ പ്രതീക്ഷിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പുതുക്കിയ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വെ. 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വെ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് ഓര്‍ഡിനറി ക്ലാസിന് കിലോമീറ്ററിന് ഒരു പൈസയാണ് അധികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മെയില്‍/എക്‌സ്പ്രസ് (നോണ്‍-എസി, എസി ക്ലാസുകള്‍)ക്ക് കിലോമീറ്ററിന് 2 പൈസ അധികം ഈടാക്കും. ഡിസംബര്‍ 26 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. 500 കിലോമീറ്റര്‍ ദൂരം നോണ്‍-എസി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പത്ത് രൂപയായിരിക്കും അധികമായി നല്‍കേണ്ടി വരിക.

215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നതിന് നിരക്ക് വര്‍ധനവുണ്ടാകില്ല. സബര്‍ബന്‍ ട്രെയിനുകളിലും പ്രതിമാസ സീസണ്‍ ടിക്കറ്റുകളിലും നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ശൃംഖലയും പ്രവര്‍ത്തനങ്ങളും ഗണ്യമായി വികസിപ്പിച്ചതായും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു വരുന്നതായും റെയില്‍വേ അറിയിച്ചു.

SCROLL FOR NEXT