പ്രതീകാത്മക ചിത്രം Source: ഫയൽ ചിത്രം
NATIONAL

ജൂലൈ മുതൽ ട്രെയിൻ യാത്രകൾക്ക് ചെലവേറും; തത്കാൽ ബുക്കിങ്ങുകൾക്ക് ആധാറും നിർബന്ധമാക്കും

എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക

Author : ന്യൂസ് ഡെസ്ക്

പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. നോണ്‍ എസി മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക. 2025 ജൂലൈ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

കോവിഡിന് ശേഷം ആദ്യമായാണ് പാസഞ്ചർ ട്രെയിൻ നിരക്ക് ഇന്ത്യൻ റെയിൽവേ വർധിപ്പിക്കുന്നത്. അതേസമയം, 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വർധനവുണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള യാത്രയ്ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും ടിക്കറ്റ് നിരക്ക് വർധിക്കുക. എന്നാൽ പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനയുണ്ടാകില്ല.

കൂടാതെ ജൂലൈ ഒന്ന് മുതൽ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് ആധാർ ഓതൻ്റിഫിക്കേഷനും നിർബന്ധമാക്കും. ഇതുപ്രകാരം, ജൂലൈ ഒന്ന് മുതലുള്ള തത്കാൽ സ്കീം പ്രകാരം ആധാർ ഓതൻ്റിഫിക്കേഷൻ പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകു. 2025 ജൂലൈ 15 മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള OTP ഓതൻ്റിഫിക്കേഷൻ കൂടി യാത്രക്കാർ പൂർത്തിയാക്കേണ്ടതുണ്ട്.

SCROLL FOR NEXT