രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ബ്ലോക്ക് ചെയ്തു 
NATIONAL

വിജയ്‌യോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ബ്ലോക്ക് ചെയ്ത് ഇൻസ്റ്റ; അട്ടിമറിയെന്ന് കോൺഗ്രസ്

വിജയ്‌യെ ആശ്ലേഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്യപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്കിടെയുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോകളും വീഡിയോകളും അടങ്ങിയ പോസ്റ്റ് ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തതായി ആരോപണം. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഹുൽ വിജയ്‌യെ ആശ്ലേഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്യപ്പെട്ടത്.

ചിത്രം പങ്കുവെച്ചതിന് തൊട്ടുപിന്നാലെ നിരവധി പേരാണ് ഈ ചിത്രങ്ങൾ കണ്ടത്. മണിക്കൂറിനുള്ളിൽ 12 മില്യൺ പേരാണ് വീഡിയോ കണ്ടതെന്നാണ് വിവരം. ഫോട്ടോ പോസ്റ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.

ഐടി മന്ത്രാലയത്തിന്‍റെ അറിവോടെയാണ് ഈ നീക്കമെന്ന് കോൺഗ്രസ് നേതാവ് ശ്രീവത്സ ആരോപിച്ചു. മുൻപും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകളും വീഡിയോകളും മെറ്റ യാതൊരു മുന്നറിയിപ്പും കൂടാതെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇതെല്ലാം നിസാരമായ സാങ്കേതിക പ്രശ്നമായി കാണാനാവില്ലെന്നും ശ്രീവത്സ എക്സിൽ കുറിച്ചു.

SCROLL FOR NEXT