ജന്തർ മന്തറിന് ചുറ്റും 24 മണിക്കൂർ ഇൻ്റർനെറ്റ് സേവനം തടസപ്പെടും 
NATIONAL

സിജെപി പ്രതിഷേധം; ജന്തർ മന്തറിലെ ഇൻ്റർനെറ്റ് സേവനം തടസപ്പെടുത്തി

ഇന്ന് രാത്രി പത്തുമണി മുതൽ 24 മണിക്കൂർ നേരത്തേക്ക് ഇൻ്റർനെറ്റ് സർവീസ് നിർത്തിവെയ്ക്കാൻ കമ്പനികൾക്ക് നിർദേശം നൽകി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കുന്ന സിജെപി പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി ഡൽഹി പൊലീസ്. പ്രതിഷേധ വേദിയായ ജന്തർ മന്ദറിന് സമീപത്ത് ഇൻ്റർനെറ്റ് സേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടു.

ഇന്ന് രാത്രി പത്തുമണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഇൻ്റർനെറ്റ് സേവനം സസ്‌പെൻഡ് ചെയ്യുന്നത്. ജൻപഥ് -കർതവ്യപഥിൽ നിന്ന് നാലുകിലോമീറ്റർ ചുറ്റളവിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാനാണ് പൊലീസ് മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എസ്‌ഐആർ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. സിജെപിയെ കൂടാതെ ഇന്ത്യാസഖ്യവും മൂന്ന് ദിവസമായി വൻ പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

SCROLL FOR NEXT