ജാർഖണ്ഡിൽ വിദ്യാർഥി വിജയം 
NATIONAL

ജാർഖണ്ഡിൽ വിദ്യാർഥി വിജയം; ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷകൾ റദ്ദാക്കി, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ചോദ്യപേപ്പർ ചോർച്ചയിലെ ക്രമക്കേട് സിഐഡി അന്വേഷിക്കുമെന്ന് സർക്കാർ.

Author : ന്യൂസ് ഡെസ്ക്

റാഞ്ചി: ചോദ്യപേപ്പർ ക്രമക്കേടിലെ വിദ്യാർഥി സമരത്തിന് വിജയം. ചോദ്യപേപ്പർ ചോർച്ച ഉണ്ടായ ജെഎസ്എസ്‌സി - സിജിഎൽ പരീക്ഷകൾ റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചു.

2014 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ മത്സര പരീക്ഷകളെ കുറിച്ച സിഐഡി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ ആവശ്യം കേൾക്കണമെന്ന രാഹുൽ ഗാന്ധിയുടെ കത്തിന് പിന്നാലെയാണ് സർക്കാരിൻ്റെ നടപടി.

വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അവർ പ്രതിഷേധിക്കുന്നത് സമാധാനപരമായാണെന്നും കാട്ടി രാഹുൽഗാന്ധി സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിദ്യാർഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

സർക്കാർ അനുകൂലതീരുമാനം അറിയിച്ചതോടെ സമരപ്പന്തലിൽ ആഹ്ലാദപ്രകടനമാണ് നടക്കുന്നത്. സമരത്തെ പിന്തുണച്ച എല്ലാവർക്കും വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നന്ദി അറിയിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറായ ജാർഖണ്ഡ് സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

SCROLL FOR NEXT