ശരത് കുമാർ 
NATIONAL

തമിഴ്നാട് തെരഞ്ഞെടുപ്പ്: ബിജെപിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ശരത് കുമാർ

പദവി നൽകാതെ തങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് അനുയായികൾ ചോദിക്കുന്നു

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്: പാർട്ടിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് നടനും ബിജെപി അംഗവുമായ ശരത് കുമാർ. പാർട്ടി തനിക്കും അനുയായികൾക്കും വാഗ്ദാനം ചെയ്ത പദവികൾ നൽകാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 2024ലാണ് ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി പാർട്ടി ബിജെപിയിൽ ലയിച്ചത്.

30 വർഷമായി തന്നോടൊപ്പമുള്ള അനുയായികൾ തനിക്ക് പാർട്ടിയിൽ പദവികളൊന്നും നൽകാത്തതിൽ ആശങ്കപ്പെടുന്നുണ്ടെന്ന് ശരത് കുമാർ പറഞ്ഞു. താൻ ബിജെപിയിൽ ചേർന്നതു മുതൽ 251 പേർക്ക് പാർട്ടിയുടെ സംസ്ഥാന തല ഭാരവാഹിത്വം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അതിൽ നാലിലൊന്ന് പേർക്ക് മാത്രമാണ് പദവി നൽകിയതെന്നും ശരത് കുമാർ പറഞ്ഞു.

പദവി നൽകാതെ എങ്ങനെയാണ് പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുന്നതെന്നാണ് തന്നോട് പ്രവർത്തകർ ചോദിക്കുന്നതെന്ന് ശരത് കുമാർ പറഞ്ഞു. വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ദേശീയ, സംസ്ഥാന നേതൃത്വങ്ങളോട് കൂടി അവതരിപ്പിക്കുമെന്നും ശരത് കുമാർ പറഞ്ഞു.

SCROLL FOR NEXT