കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നു  Source: Makkal Needhi Maiam/ X
NATIONAL

ഇനി അങ്കം രാജ്യസഭയില്‍; എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍

ഡിഎംകെ ടിക്കറ്റില്‍ കവിയും എഴുത്തുകാരിയുമായി സല്‍മ, നിലവിലെ രാജ്യസഭാ എംപി അഡ്വ. പി. വില്‍സണ്‍ എസ്. ആര്‍. ശിവലിംഗം എന്നിവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെയും സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.

ഡിഎംകെ സഖ്യമായ വിസികെ നേതാവ് തോല്‍. തിരുമാവളവന്‍, എംഡിഎംകെ നേതാവ് വൈകോ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ സെല്‍വാപെരുണ്ടഗൈ എന്നിവരും സന്നിഹിതരായിരുന്നു.

ഡിഎംകെ ടിക്കറ്റില്‍ കവിയും എഴുത്തുകാരിയുമായി സല്‍മ, നിവലിലെ രാജ്യസഭാ എംപി അഡ്വ. പി വില്‍സണ്‍ എസ്. ആര്‍. ശിവലിംഗം എന്നിവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ആറ് രാജ്യസഭാ എംപിമാരുടെ കാലാവധി ഈ മാസം അവസാനിക്കും. ഡിഎംകെയ്ക്ക് നാല് പേരെയാണ് രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കുക.

എം. ഷണ്‍മുഖം, പി. വില്‍സണ്‍, വൈകോ, എം. മുഹമ്മദ് അബ്ദുള്ള എന്നീ ഡിഎംകെ എംപിമാരുടെയും അന്‍പുമണി രാമദാസ് (പിഎംകെ), എന്‍ ചന്ദ്രശേഖരന്‍ (എഐഎഡിഎംകെ) എന്നിവരുടെയും കാലാവധിയാണ് ജൂണ്‍ 19ന് കഴിയുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരില്‍ മത്സരിക്കാന്‍ കമല്‍ ഹാസന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കമലിന്റെ ഡിഎംകെയുടെ ആവശ്യപ്രകാരം തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു.

SCROLL FOR NEXT