കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിനെ ഇന്ന് തെരഞ്ഞെടുക്കും 
NATIONAL

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിനെ ഇന്ന് തെരഞ്ഞെടുക്കും; കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിദ്ധരാമയ്യ പക്ഷം

പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ തെരഞ്ഞെടുക്കാനുള്ള നിയമസഭാകക്ഷിയോഗം ബെംഗളൂരുവിൽ ചേരും.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ തെരഞ്ഞെടുക്കാനുള്ള നിയമസഭാകക്ഷിയോഗം ഇന്ന് ചേരും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരുടെ സാന്നിധ്യത്തിലാവും യോഗം ചേരുക. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ സിദ്ധരാമയ്യ പക്ഷം ഉറച്ചു നിൽക്കുകയാണെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ സിദ്ധരാമയ്യ മന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കും പ്രഭാത ഭക്ഷണ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഡി.കെ. ശിവകുമാറും വിരുന്നിൽ പങ്കെടുത്തിരുന്നു.

ഇതിനിടെയാണ് സിദ്ധരാമയ്യ രാജി തീരുമാനം പ്രഖ്യാപിച്ചത്. ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് രാജിവയ്ക്കുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. രാജി പ്രഖ്യാപനത്തിന് പിന്നാലെ സിദ്ധരാമയ്യ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് പുറപ്പെട്ടു. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ജയ്‌പൂരിലേക്ക് വഴി തിരിച്ചുവിട്ടു. ഇന്ന് രാവിലെ രാഹുലുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

SCROLL FOR NEXT