Source: News Malayalam 24x7
NATIONAL

കരൂർ ദുരന്തം: മരണം 41 ആയി

കരൂർ സ്വദേശി സുഗണ മരിച്ചതോടെയാണ് മരണസംഖ്യ 41 ആയത്

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്: കരൂരില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. മരിച്ചത് കരൂർ സ്വദേശി സുഗണ മരിച്ചതോടെയാണ് മരണസംഖ്യ 41 ആയത്. റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ട് വയസു മുതല്‍ 55 വയസ് വരെ പ്രായമുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ കൂടുതലും 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്.

മരണപ്പെട്ടവര്‍:

ഹേമലത (8), സൈലത്സന (8), സായ് ജീവ (4), ഗുരു വിഷ്ണു (2), സനൂജ് (13), ധരണിക (14), പഴനിയമ്മാള്‍ (11), കോകില (14), കൃതിക് (7), താമരൈക്കണ്ണന്‍ (25), സുകന്യ (33), ആകാശ് (23), ധനുഷ്‌കുമാര്‍ (24), വടിവഴകന്‍ (54), രേവതി (52), ചന്ദ്ര (40), രമേഷ് (32), രവികൃഷ്ണന്‍ (32), പ്രിയദര്‍ശിനി (35), മഹേശ്വരി (45), മാലതി (36), സുമതി (50), മണികണ്ഠന്‍ (33), സതീഷ് കുമാര്‍ (34), ആനന്ദ് (26), ശങ്കര്‍ ഗണേഷ് (45), വിജയറാണി (42), ഗോകുലപ്രിയ (28), ഫാത്തിമ ബാനു (29), ജയ (55), അരുക്കനി (60), ജയന്തി (43), സുഗണ

കരൂർ ദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി മുൻ ഹൈക്കോടതി ജസ്റ്റിസ് അരുണ ജഗദീശ് സന്ദർശിച്ചു. അരുണ ജഗദീശൻ്റെ നേതൃത്വത്തിലാണ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. മികച്ച ചികിത്സയാണ് ആശുപത്രിയിൽ പരിക്കേറ്റവർക്കായി ഒരുക്കിയതെന്നും ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചു.

SCROLL FOR NEXT