ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്ക്കിടെയിലുള്ള തര്‍ക്കങ്ങള്‍ ഗൗരവതരമെന്ന നിലപാട് എഐസിസിയെ അറിയിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയശേഷമാണ് അവര്‍ തന്റെ നിലപാട് എഐസിസിയെ അറിയിച്ചത്. പരസ്യ പ്രതികരണങ്ങള്‍ തുടരുന്നതിലും അവര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ പരസ്യ പ്രതികരണം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനിടെ, ഗ്രൂപ്പ് പോര് ഹൈക്കമാന്‍ഡിന് മുന്നിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി പ്രസിഡന്റ് മലികാര്‍ജുന്‍ ഖര്‍ഗെയെ കാണാനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നുണ്ട്. പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശനും ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.