പ്രതീകാത്മക ചിത്രം 
NATIONAL

ഓപ്പറേഷന്‍ അഖാല്‍ മൂന്നാം ദിനത്തിലേക്ക്; കുല്‍ഗാമില്‍ രണ്ട് ഭീകരവാദികളെ കൂടി വധിച്ച് സൈന്യം

ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സിആര്‍പിഎഫും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ഓപ്പറേഷന്‍ നടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരില്‍ ഓപ്പറേഷന്‍ അഖാലില്‍ രണ്ട് ഭീകരവാദികളെ കൂടി വധിച്ച് സൈന്യം. മൂന്ന് ദിവസമായി തുടരുന്ന ഓപ്പറേഷന്‍ അഖാലില്‍ ഇതുവരെ അഞ്ച് പേരെ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്ന് പേരെ വധിച്ചിരുന്നു.

കുല്‍ഗാമിലെ അഖാല്‍ വനത്തിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നത്. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സിആര്‍പിഎഫും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ഓപ്പറേഷന്‍ നടത്തുന്നത്.

ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച അഖാല്‍ വനത്തില്‍ സുരക്ഷാ സൈന്യം തെരച്ചില്‍ ഓപ്പറേഷന്‍ നടത്തിയത്. ഇതിനിടെ വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടല്‍ നിര്‍ത്തിയിരുന്നങ്കിലും ശനിയാഴ്ച വീണ്ടും തുടരുകയായിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ടിആര്‍എഫ് എന്ന സംഘടനയിലെ ഭീകരവാദികളാണ് വനത്തിലുള്ളതെന്ന് സംശയിക്കുന്നതായി സൈന്യം പറഞ്ഞു.

SCROLL FOR NEXT