NATIONAL

സര്‍ക്കാര്‍ ഭൂമി 300 കോടി രൂപയ്ക്ക് വിറ്റു, അജിത് പവാറിന്റെ മകനെതിരായ ആരോപണത്തില്‍ വെട്ടിലായി മഹാരാഷ്ട്ര സര്‍ക്കാര്‍

1800 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് 300 കോടിക്ക് മറിച്ച് വില്‍ക്കാന്‍ പാര്‍ഥ് ശ്രമിച്ചത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായി അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാറിനെതിരായ ഭൂമി കുംഭകോണം വിവാദമാകുന്നു. പാര്‍ഥ് വില്‍ക്കാന്‍ ശ്രമിച്ച 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ഈ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 300 കോടി രൂപയ്ക്ക് പാര്‍ഥിന് പങ്കാളിത്തമുള്ള കമ്പനിക്ക് വിറ്റതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.

40 ഏക്കര്‍ വരുന്ന ഭൂമി സര്‍ക്കാരിന്റേതാണെന്നും ആ ഭൂമി കൈമാറ്റം ചെയ്യാനോ വിനിമയം ചെയ്യാനോ സാധിക്കില്ലെന്നും മഹാരാഷ്ട്രയിലെ ജോയിന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ രാജേന്ദ്ര മുത്തേ പറഞ്ഞു. 1800 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് 300 കോടിക്ക് മറിച്ച് വില്‍ക്കാന്‍ പാര്‍ഥ് ശ്രമിച്ചത്. വിവാദമായതോടെ മഹായുതി സര്‍ക്കാര്‍ തന്നെ വെട്ടിലായിരിക്കുകയാണ്.

21 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചില്ലെന്നും 500 രൂപയുടെ മുദ്രപത്രത്തിലാണ് ഇടപാട് നടത്തിയതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നുണ്ട്. അതേസമയം വില്‍പ്പന നടത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തന്റെ മകനോ ബിസിനസ് പങ്കാളിക്കോ അറിയില്ലായിരുന്നുവെന്നാണ് അജിത് പവാര്‍ പറഞ്ഞത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചതായും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.

SCROLL FOR NEXT