ഒഡിഷയിൽ പരസ്യമായി ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ് Source: X
NATIONAL

വേർപിരിഞ്ഞ ഭാര്യയെ കാണാൻ 175 കിലോമീറ്റർ സഞ്ചരിച്ചെത്തി; ശേഷം പരസ്യമായി കഴുത്തറുത്ത് കൊല്ലാൻ ശ്രമം

ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയായ അംജദ് ഭാര്യയെ കാണാൻ കട്ടക്കിൽ നിന്ന് ബാലസോറിലേക്ക് യാത്ര ചെയ്തെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഒഡിഷയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ബാലസോറിൽ നിന്ന് 175 കിലേമീറ്റർ സഞ്ചരിച്ച് തന്നോട് പിണങ്ങി താമസിക്കുന്ന ഭാര്യയെ കാണാനെത്തിയ ഭർത്താവാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയായ അംജദ് ഭാര്യയെ കാണാൻ കട്ടക്കിൽ നിന്ന് ബാലസോറിലേക്ക് യാത്ര ചെയ്തെത്തിയത്.

ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെത്തുടർന്ന് ഇയാളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു ഭാര്യ. എന്നാൽ നേരിൽ കണ്ടതോടെ തർക്കവും, കയ്യേറ്റവുമായി. പൊതുവഴിയിൽ വെച്ച് അംജദ് കത്തികൊണ്ട് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവം കണ്ടെത്തിയ പ്രദേശവാസികൾ ഇയാളം പിടികൂടി പൊലീസിലേൽപ്പിച്ചു. യുവതിയുടെ നിര ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റ യുവതിയെ ബാലസോർ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാൽ ഗുരുതരാവസ്ഥ കണക്കിലെടുത്ത് അവരെ കട്ടക്കിലെ എസ്‌സി‌ബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

SCROLL FOR NEXT