NATIONAL

മണിപ്പൂരില്‍ കുക്കികളുടെ ബോംബാക്രമണം; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പുലര്‍ച്ചെ ഒരുമണിയോടെയാണ് ആളുകള്‍ താമസിക്കുന്ന മോയിറാങ് ട്രോങ്‌ളവോബിയിലെ ഒരു വീട്ടില്‍ ബോംബ് പതിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ കുക്കികളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബിഷ്ണുപുര്‍ ജില്ലയില്‍ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് ആളുകള്‍ താമസിക്കുന്ന മോയിറാങ് ട്രോങ്‌ളവോബിയിലെ വീട്ടില്‍ പതിച്ച് ആറ് മാസം പ്രായവും അഞ്ച് വയസ് പ്രായവുമുള്ള കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

മൂന്ന് പേരും കിടന്നുറങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഏറനാളായി പ്രദേശത്തുണ്ടായ സമാധാന അന്തരീക്ഷം ഇല്ലാതാക്കി കൊണ്ടാണ് ആക്രമണമുണ്ടായിരിക്കുന്നത്.

അതേസമയം ഇംഫാല്‍ ഈസ്റ്റില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുകാരിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. കുട്ടിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ ക്യാംപിലുള്ളവര്‍ പ്രതിഷേധിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.

SCROLL FOR NEXT