Source: freepik
NATIONAL

ബെംഗളൂരുവിൽ വിവാഹിതനായ യുവാവ് ലിവ്-ഇൻ പങ്കാളിയെ പറ്റിച്ച് തട്ടിയത് 20 ലക്ഷം

ഇയാൾക്കെതിരെ വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരുവിലെ ബാഗൽഗുണ്ടെയിലാണ് പ്രണയബന്ധത്തിൻ്റെ മറവിൽ യുവതിയെ പറ്റിച്ച് വിവാഹിതനായ യുവാവ് ഏകദേശം 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും കവർന്നത്.സംഭവത്തിൽ ശുഭം ശുക്ല എന്ന 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

നെലമംഗലയിലാണ് സംഭവത്തിൻ്റെ തുടക്കം. ശുഭം ശുക്ല ആദ്യം പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയും പിന്നീട് കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി വഴി അവളുടെ കുടുംബവുമായി പരിചയപ്പെട്ട ശുഭം പിന്നീട് കുട്ടിയുടെ മൂത്ത സഹോദരിയുമായി പ്രണയ ബന്ധത്തിലാവുകയായിരുന്നു. പിന്നീട് ജോലിക്കായി മുംബൈയിലേക്ക് താമസം മാറുകയാണെന്ന് മൂത്ത സഹോദരിയെ കൊണ്ട് കള്ളം പറയിപ്പിച്ച ശുഭം പെൺകുട്ടിയുമൊന്നിച്ച് ബെംഗളൂരുവിൽ 3 വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.

അതിനിടയിൽ അയാൾ പെൺകുട്ടിയുടെ പക്കലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു. പിന്നീട് ഇയാൾ വിവാഹിതനാണെന്ന് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഭാര്യയെ വിവാഹമോചനം ചെയ്യുമെന്നും അയാൾ പെൺകുട്ടിക്ക് വാഗ്ദാനം നൽകി. പക്ഷേ,ഇയാൾ പെൺകുട്ടിയെ പിന്നീടും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ പീഡനം സഹിക്കാവാതെ വന്നതോടെ യുവതി ഒടുവിൽ രക്ഷപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുത്തു.

SCROLL FOR NEXT