NATIONAL

കടും വെട്ട് തുടർന്ന് മെറ്റ; ഇന്ത്യാ സഖ്യ സമരവുമായി ബന്ധപ്പെട്ട് ന്യൂസ് മലയാളം നൽകിയ വാര്‍ത്താ കാര്‍ഡുകള്‍ നീക്കം ചെയ്തു

ന്യൂസ് മലയാളം നൽകിയ മൂന്ന് വാർത്താ കാർഡുകളാണ് ഇന്ന് മെറ്റ നീക്കം ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേന്ദ്രത്തിനെതിരായ പ്രതിഷേധ സ്വരങ്ങൾക്കെതിരെ കടുംവെട്ട് തുടർന്ന് മെറ്റ. ഇന്ത്യാ സഖ്യ സമരത്തിൻ്റെ വാര്‍ത്താ കാര്‍ഡുകള്‍ നീക്കം ചെയ്തു. ന്യൂസ് മലയാളം നൽകിയ മൂന്ന് വാർത്താകാർഡുകളാണ് ഇന്ന് മെറ്റ നീക്കം ചെയ്തത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാർത്താകാർഡുകളാണ് മെറ്റ നീക്കം ചെയ്തിരിക്കുന്നത്.

ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ കോൺഗ്രസ് നേതാക്കളുടെ ചിത്രം വരുന്ന കാർഡുകൾക്കാണ് കൂടുതൽ പ്രശ്നം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ബന്ധപ്പെട്ട കാർഡുകൾക്ക് നേരത്തേ തന്നെ മെറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളാ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ വരുന്ന കാർഡുകൾ നീക്കം ചെയ്തത് നേരത്തെ ചർച്ചയായിരുന്നു.

SCROLL FOR NEXT