ജിതേന്ദ്ര സിങ്  News Malayalam 24X7
NATIONAL

പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ സർക്കാർ ജീവനക്കാർക്ക് 30 ദിവസം അവധി എടുക്കാം

സർവീസ് റൂള്‍ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസം അവധിയെടുക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്

Author : ന്യൂസ് ഡെസ്ക്

സർവീസ് റൂള്‍ പ്രകാരം പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസം അവധിയെടുക്കാമെന്നും ആ നിയമം പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്.

1972-ലെ കേന്ദ്ര സിവിൽ സർവീസ് നിയമപ്രകാരം, കേന്ദ്ര സർക്കാർ ജീവനക്കാർക്ക്, മാതാപിതാക്കളുടെ പരിചരണത്തിനായി 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും, വ്യക്തിഗത കാരണങ്ങളാൽ 20 ദിവസത്തെ അർദ്ധശമ്പള അവധിയും, 8 ദിവസത്തെ കാഷ്വൽ അവധിയും, വാർഷികമായി 2 ദിവസത്തെ നിയന്ത്രിത അവധിയും ലഭിക്കുമെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി.

SCROLL FOR NEXT