NATIONAL

''സഖ്യത്തെ കോണ്‍ഗ്രസ് വഞ്ചിച്ചു, ഡിഎംകെയും ടിവികെയും ഒന്നിക്കുന്നത് സാധ്യമല്ല''; നിലപാടിലുറച്ച് സ്റ്റാലിന്‍

നിലവിലെ തമിഴ്‌നാട് രാഷ്ട്രീയ സാഹചര്യത്തില്‍ ഡിഎംകെയും ടിവികെയും ഒന്നിക്കുന്നത് സാധ്യമല്ലെന്ന് എം.കെ. സ്റ്റാലിന്‍

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ദേശീയതലത്തില്‍ ഡിഎംകെയും ടിവികെയും ഒന്നിക്കണമെന്ന വിസികെയുടെ നിര്‍ദേശം തള്ളി എം.കെ. സ്റ്റാലിന്‍. സഖ്യത്തെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് ആവര്‍ത്തിച്ച ഡിഎംകെ, സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു മാതൃക സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

മന്ത്രിസ്ഥാനത്തിനു വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. ഇന്ത്യ സഖ്യത്തിന്റെ വിശാല താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ വിസികെയെ ദൂതനായി ഉപയോഗിക്കുകയാണെന്നും ഡിഎംകെ കുറ്റപ്പെടുത്തി.

ബിജെപിക്കെതിരെ ദേശീയതലത്തില്‍ ഡിഎംകെയും ടിവികെയും 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമാകണമെന്ന നിര്‍ദേശം വിസികെ നേതാവ് തോല്‍ തിരുമാവളനാണ് മുന്നോട്ടുവെച്ചത്. കേരളത്തില്‍ കോണ്‍ഗ്രസും ഇടതും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സംസ്ഥാന തലത്തില്‍ പരസ്പരം മത്സരിക്കുമ്പോഴും ദേശീയതലത്തില്‍ ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കുന്നുണ്ട്. എന്നാല്‍, സമാനമായ മാതൃക തമിഴ്നാട്ടില്‍ ഡിഎംകെയും ടിവികെയും തമ്മില്‍ സാധ്യമല്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി

SCROLL FOR NEXT