ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിൻ്റെ റെക്കോര്‍ഡ് മറികടന്ന് നരേന്ദ്ര മോദി. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആളെന്ന റെക്കോര്‍ഡ് ഇനി മോദിക്ക് സ്വന്തം.
2014 മേയ് 26-ന് ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മോദി, ജൂണ്‍ 10-ഓടെ അധികാരത്തില്‍ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത്, 1964 മേയ് 27-ല്‍ അന്തരിക്കുന്നത് വരെ 4,398 ദിവസങ്ങള്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന നെഹ്റുവിൻ്റെ റെക്കോര്‍ഡാണ് ഇതോടെ പഴംകഥയാകുന്നത്.
പൊതു തെരഞ്ഞെടുപ്പിനു മുന്നിലുള്ള കാലഘട്ടം ഒഴിവാക്കിയാണ് ഈ കണക്ക്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ ഭരണകാലയളവിനെ 2025 ജൂലൈ 25-ന് മോദി മറികടന്നിരുന്നു.
നരേന്ദ്രമോദിയുടെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് ലോകനേതാക്കൾ രംഗത്തെത്തി. ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായക, പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, കെനിയൻ പ്രസിഡൻ്റ് വില്യം റൂട്ടോ എന്നി നേതാക്കൾ മോദിക്ക് ആശംസകൾ നേർന്നു.