ജമ്മുകശ്മീരിൽ പ്രളയം  Source; X ANI
NATIONAL

തീരാത്ത ദുരിതപ്പെയ്ത്ത്; പ്രളയത്തിൽ മുങ്ങി ഉത്തരേന്ത്യ

മുംബൈ നഗരത്തിലും മഴയെ തുടർന്ന് നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒഡിഷയിൽ 100 കണക്കിന് ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ റംമ്പാനിലും റിയാസിയിലും ഉണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 11 മരണം . റംബാനിൽ കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര മന്ത്രി അമിത് ഷാ നാളെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുകയാണ്.

തുടർച്ചയായ മേഘവിസ്ഫോടനങ്ങളും മിന്നൽ പ്രളയങ്ങളും ജമ്മു കശ്മീരിനെ പിടിച്ചുലയ്ക്കുയാണ്. റംബാൻ ജില്ലയിലെ രാജ്ഗഢ് മേഖലയിലാണ് പുലർച്ചെ 12.30 ഓടെ മേഘ വിസ്ഫോടനം ഉണ്ടായത് . നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും , ഒരു സ്കൂൾ തകരുകയും ചെയ്തു. റോഡുകൾ ഒലിച്ചു പോയതോടെ ഗതാഗതം പൂർണമായും തടസപെട്ടു.

റിയാസി ജില്ലയിലെമഹോർ മേഖലയിലെ ബദർ ഗ്രാമത്തിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയ്കകുള്ള നിരോധനം തുടരുകയാണ്. നാളെ കേന്ദ്ര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

പഞ്ചാബിൽ അമൃത്സർ, പത്താൻകോട്ട് ജില്ലകൾ ഉൾപ്പെടെ 8 ജില്ലകളും, ഉത്തർപ്രദേശിലെ 18 ജില്ലകളും. വെള്ളപ്പൊക്കത്തിൽ തകർന്നു. വാരണാസിയിൽ മഴക്കെടുതിയിൽ ഇതുവരെ 700ലേറെ വീടുകൾ തകർന്നുവീണു, 84 ഘട്ടുകളും വെള്ളത്തിനടിയിലായി.

ഉത്തരാഖണ്ഡിൽ ഡെറാഡൂൺ, ഉത്തരകാശി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലും നന്ദേഡിലും 50 റോഡുകളും പാലങ്ങളും ഒലിച്ചുപോയത് ഗതാഗതം താറുമാറാക്കി. മുംബൈ നഗരത്തിലും മഴയെ തുടർന്ന് നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒഡിഷയിൽ 100 കണക്കിന് ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടിട്ടുണ്ട്.

ഉത്തരേന്ത്യൻ നദികളിലെ ജലനിരപ്പ് ക്രമാതീതമായി വർധിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സത്‌ലജ്, ബിയാസ്, രവി നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.യമുനയിലും ഗംഗയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

SCROLL FOR NEXT