Source: X / Terroralerts
NATIONAL

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച് പാക് ഡ്രോണുകൾ; വെടിവച്ചിട്ട് സൈന്യം

മറ്റ് ഡ്രോണുകളും ഇതിന് പിന്നാലെ കണ്ടെത്തിയതായും സൂചനയുണ്ട്

Author : വിന്നി പ്രകാശ്

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഡ്രോണിനു നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. മറ്റ് ഡ്രോണുകളും ഇതിന് പിന്നാലെ കണ്ടെത്തിയതായും സൂചനയുണ്ട്.

ഡ്രോണുകൾ തോക്കുകളോ മറ്റു മയക്കുമരുന്നുകളോ വർഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. ഇന്നലെ, പാക് അധിനിവേശ കശ്മീരിൻ്റെ ഭാഗത്തു നിന്നും എത്തിയ ഒരു ഡ്രോൺ സാംബ സെക്ടറിൽ ഒരു ആയുധങ്ങൾ നിക്ഷേപിച്ചിരുന്നു. മെഷീൻ ഗണ്ണുകളുപയോഗിച്ചാണ് ഡ്രോണുകളെ ആക്രമിച്ചതെന്നും സൈന്യം പറഞ്ഞു.

SCROLL FOR NEXT